കോട്ടയം: വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന നൽകുന്ന ഭാരത ശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.
കാഷ് അവാർഡ് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.
ലോകത്തിലെ ഏറ്റവും വലുതും പഴക്കവുമുള്ള സംഘടനകളിലൊന്നായ ഫൊക്കാന നൽകുന്ന അവാർഡിന് അർഹനായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സാംസ്കാരികം, കല, സാഹിത്യം, കായികം, ചാരിറ്റി തുടങ്ങി എല്ലാ മേഖലകളിലും ഫോക്കാന ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കുമരകത്ത് നടന്ന ഫൊക്കാന കേരള കൺവൻഷനിൽ വച്ചാണ് പുരസ്കാരം കെെമാറിയത്.